കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട ആറ്റിങ്ങൽ സ്വദേശിയായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ്. കുമാർ

Attingal vartha_20251013_121202_0000

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആറ്റിങ്ങൽ സ്വദേശി കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി എസ്. കുമാർ അപകടത്തിൽ മരണപ്പെട്ടു.

ആറ്റിങ്ങൽ പൊയ്കമുക്ക് ഹൃദ്യയിൽ ശ്രീകുമാർ ലളിത ദമ്പതികളുടെ മകനാണ് സോണി എസ് കുമാർ(36).

ഇന്ന് പുലർച്ചെ 12 അര മണിയിടെയാണ് സംഭവം. കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ സോണി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. സോണി എസ്. കുമാർ കൂടാതെ കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെയാണ് യുവതി കിണറ്റിൽ വീണത് അറിയിച്ച് കൊട്ടാരക്കര ഫയർഫോഴ്സിന് ഫോണ്‍ കോള്‍ വരുന്നത്. സ്ഥലത്തെത്തിയ ഫയർഫോഴ്സിനെ അർച്ചനയുടെ മക്കളാണ് വഴിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത്.

80 അടി താഴ്ചയുള്ള കിണറായിരുന്നു. യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ കിണറിൻ്റെ കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായി. അപകട സമയത്ത് കിണറ്റിന്‍റെ അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. കൈ വരിയുടെ ഭാഗങ്ങൾ സോണിയുടെ ദേഹത്ത് പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നും താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവർ തമ്മിലുള്ള തർക്കമാണ് യുവതി കിണറ്റിലേക്ക് ചാടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.

സോണിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരത്തോടെ പൊയ്കമുക്കിലെ വസതിയിൽ സംസ്കാരം നടക്കും.
2016 ജനുവരി എറണാകുളം ജില്ലയിലെ ഏലൂർ ഫയർ ആൻഡ് റെസ്ക്യൂവിലായിരുന്നു ആദ്യ പോസ്റ്റിംഗ്.
ഭാര്യ അശ്വതി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപികയാണ്. മൂന്നു വയസുകാരി ഹൃദ്യ മകളാണ്.
സോണിയുടെ സഹോദരൻ സുമി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!