ചിറയിൻകീഴ്: ചിറയിൻകീഴിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ഫയർ ഫോഴ്സിന്റെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ചിറയിൻകീഴ് പാലകുന്ന് ജംഗ്ഷന് സമീപമുള്ള ട്രാൻസ്ഫോർമറിന് ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തീപിടിച്ചത്. തീ പടരുന്നതിനു മുമ്പ് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അമൽജിത്ത്, അനൂപ്, ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് അരുൺ എസ്. കുറുപ്പ് എന്നിവരാണ് സ്ഥലത്തെത്തി തീ അണച്ചത്.