ഇളമ്പ വില്ലേജിൽ വി.ഒ തസ്തിക അനുവദിക്കണം: കെ.ആർ.ഡി.എസ്.എ

Attingal vartha_20251014_201101_0000

ആറ്റിങ്ങൽ : ഇളമ്പ വില്ലേജിൽ വില്ലേജ് ഓഫീസർ തസ്തിക അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ചിറയിൻകീഴ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

2026 ജനുവരി 7,8,9 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച താലൂക്ക് സമ്മേളനം ആറ്റിങ്ങൽ നഗരസഭ കലാപസ്മാരക ഹാളിൽ (ബീനാമോൾ നഗർ) കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അർ.സിന്ധു ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് രജിൻ.അർ അധ്യക്ഷത വഹിച്ചു.

ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഡി.ബിജിന, കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗം അർ.എസ് സജീവ്, ജില്ലാ പ്രസിഡൻ്റ് വൈ.സുൽഫീക്കർ, സെക്രട്ടറി എസ്.ജയരാജ്‌, വൈസ് പ്രസിഡന്റ്‌ എം.മനോജ്കുമാർ, ജോയിന്റ് സെക്രട്ടറി പ്രദീപ് മാറനെല്ലൂർ, ജില്ലാ കമ്മിറ്റി അംഗം എസ്.ഭാമീദത്ത്, ജില്ലാ വനിതാകമ്മിറ്റി സെക്രട്ടറി മഞ്ജുകുമാരി.എം, താലൂക്ക് സെക്രട്ടറി മനോജ്‌.ജെ, ട്രഷറർ അരുൺകുമാർ.ജി, വനിതാ കമ്മറ്റി പ്രസിഡൻ്റ് ആശ എൻ.എസ് , സെക്രട്ടറി ഉത്പ്രേക്ഷ എന്നിവർ സംസാരിച്ചു.

കെ.ആർ.ഡി.എസ്.എ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രജിൻ.അർ (പ്രസിഡന്റ്‌), അജിത്ത്.ജി (സെക്രട്ടറി) വിനോദ് (വൈസ് പ്രസിഡന്റ്), ഉത്പ്രേക്ഷ (ജോയിന്റ് സെക്രട്ടറി),
വിശ്വജിത്ത്.എസ് (ട്രഷറർ) എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി എൽ.ബിനി (പ്രസിഡന്റ്‌ ), കൗസു ടി.അർ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!