പ്രസിദ്ധമായ കോട്ടുപ്പാപ്പ ഉറൂസ് ഒക്ടോബർ 25 മുതൽ നവംബർ 1 വരെ

Attingal vartha_20251014_201706_0000

വെള്ളൂർ :പ്രസിദ്ധമായ കോട്ടുപ്പാപ്പ ഉറൂസ് ഒക്ടോബർ 25ന് തുടങ്ങി നവംബർ 1 ന് അവസാനിക്കും.
ഒക്ടോബർ 25 – ന് വൈകുന്നേരം 6 30ന് പതാക ഉയരുന്നതോടെ വെള്ളൂർ മുസ്ലിം ജമാഅത്തിൽ തുടക്കമാകും. സൂഫിസത്തിന്റെ ഇഷ്ട ഗേഹമായ ഇവിടെ 54ാം മത് ഉറൂസിനാണ്തുടക്കമാകുക.

ഇസ്ലാമിക പ്രഭാഷണങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ അവാർഡുകൾ, മെഡിക്കൽ ക്യാമ്പുകൾ, മൗലീദ്, ബുർദാ മജ്ലിസുകൾ, പ്രാർത്ഥനാ സദസ്സുകളും , ഉറൂസിന്റെ അവസാന ദിവസമായ നവംബർ ഒന്നിന്
പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി സമാപനമാകും.

നിരവധി പണ്ഡിതരും മഹത് വ്യക്തികളും പങ്കെടുക്കുന്ന ഉറൂസിലേക്ക് സമൂഹത്തിലെ എല്ലാ പേരെയും സ്വാഗതം ചെയ്യുന്നതായി ജമാഅത്തിന്റെ സെക്രട്ടറി താഹിർ കൊയ്ത്തൂർക്കോണവും പ്രസിഡന്റ് ബദറുദ്ദീൻ മിസ്ബാഹിയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!