പനവൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

Attingal vartha_20251014_203559_0000

കഴിഞ്ഞ ഒൻപത് വർഷമായി വ്യത്യസ്തമേഖലകളിൽ സർക്കാരിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനായെന്നും അതിന്റെ ഗുണങ്ങൾ ഗ്രാമീണ ജീവിത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായെന്നും ഡി കെ മുരളി എം എൽ എ.

പനവൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനത്തിന് മാതൃകാപരമായ പുരോഗതി കൈവരിക്കാനായെന്നും ഇത്തരം വികസന സദസുകൾ അത്തരം നേട്ടങ്ങൾ കൂടുതൽപേരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ പൊതുജനങ്ങളോട് പങ്കുവച്ചും ഭാവിവികസനത്തിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയും സംഘടിപ്പിച്ച വികസന സദസ്സിനോടനുബന്ധിച്ച് ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഓപ്പൺ ഫോറവും നടന്നു.സംസ്ഥാന സർക്കാരിന്റെയും പനവൂർ ഗ്രാമ പഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു.

പനവൂർ എച്ച്.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!