വാമനപുരം മണ്ഡലം ആനാട് ഗ്രാമപഞ്ചായ ത്തിലെ വഞ്ചുവം കീഴ്ക്കോട്ടുമുഴി-തേക്കുംമൂട് റോഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.
ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ ശ്രീ കല അദ്ധ്യക്ഷത വഹിച്ചു.തദ്ദേശവകുപ്പിൻ്റെ അധീനതയിലുള്ള റോഡിൻ്റെ ആദ്യ റീച്ചായ 1.3 കി.മീറ്റർ പൊതുമരാമത്ത് വിഭാഗം മുഖേന നവീകരിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. 3 മീറ്റർ വീതിയുണ്ടായിരുന്ന റോഡിന് 5.50 മീറ്റർ വീതി ഉറപ്പാക്കി ബി.എം ബി സി നിലവാരത്തിലാണ് നവീകരിക്കുന്നത്.
കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ, റോഡ് മാർക്കിംഗ്, സ്റ്റഡ് ,ബോർഡ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട് ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് അസി. എക്സി.എഞ്ചിനീയർ ആശ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം അദ്ധ്യക്ഷ സുനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാണയം നിസാർ, വാർഡംഗങ്ങളായ ഷൈലജ, ലീലാമ്മ ടീച്ചർ, എ.ബി കെ നാസർ, സജിം കൊല്ല, ഇരിഞ്ചയം സനൽ, ഷീബാ ബീവി, റീന, എ.എസ് ഷീജ, സുമയ്യ, റ്റി പദ്മകുമാർ, ഷൈജു തുടങ്ങിയവർ പങ്കെടുത്തു.