വിദ്യാഭ്യാസം ലോകത്തെ മാറ്റിമറിക്കുന്ന ആശയങ്ങൾക്ക് കാരണമാകണം: മന്ത്രി വി. ശിവൻ കുട്ടി

Attingal vartha_20251014_205242_0000

വിദ്യാഭ്യാസം പരീക്ഷകളിലെ വിജയത്തിന് മാത്രം ലക്ഷ്യമാക്കുന്നതാകരുതെന്നും ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസം രീതികളെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

കന്യാകുളങ്ങര എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ബഹുനില മന്ദിരവും നവീന ഗണിത ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തെ വികസനത്തിന്റെ അടിസ്ഥാനം എന്ന നിലയിൽ മാത്രമല്ല, ശാസ്ത്രസാങ്കേതിക നവീകരണവുമായി ബന്ധിപ്പിച്ച് നമ്മൾ മുന്നോട്ടു പോകുകയാണ്.കിഫ്ബിയിലൂടെ സർക്കാർ നടപ്പിലാക്കുന്ന സ്‌കൂൾ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്. മികച്ച പഠനപരിസരം, ആധുനിക ലബോറട്ടറികൾ, ഐ.സി.ടി. സൗകര്യങ്ങൾ എന്നിവയാണ് മികച്ച വിദ്യാഭ്യാസം സായത്തമാക്കുന്നതിന് പുതു തലമുറക്ക് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി ഫണ്ട് 3.9 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലത്തിൽ 70 കോടിയിലധികം രൂപ പൊതുവിദ്യാഭ്യാസ വികസനത്തിനായി ചെലവഴിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജലീൽ എം, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീല കുമാരി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ഹെഡ്മാസ്റ്റർ നൗഷാദ് എ.കെ, പ്രിൻസിപ്പാൾ ബീഗം ഷീജ എ.എ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!