പൂവച്ചൽ : റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികയ്ക്കു പരിക്കേറ്റു. കൈതക്കോണം സ്വദേശിനി ഓമന(65)യെയാണ് കാലിനും തലയ്ക്കും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂവച്ചൽ റോഡിൽ കൈതക്കോണത്തായിരുന്നു അപകടം. പൂവച്ചൽ ഭാഗത്തുനിന്നു വന്ന വെള്ളനാട് ഡിപ്പോയിലെ ബസാണ് വീട്ടമ്മയെ ഇടിച്ചിട്ടത്. ഇവരെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിലും ബസിടിച്ചു.


