ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം – പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Attingal vartha_20251101_211915_0000

ആര്യനാട് സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

ചെറുകുളം മധു ഭവനില്‍ ബിനീഷിന്റെ മകള്‍ ആൻസിയാണ് (15) മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആൻസി.വെള്ളനാട് ഭാഗത്തുനിന്നുവന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മില്‍ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ആൻസി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!