കോളേജിൽ താടി വെച്ച് വന്ന വിദ്യാർത്ഥികളെ മർദിച്ചെന്ന് പരാതി

മംഗലപുരം : തോന്നയ്ക്കൽ എജെ കോളജിലെ അഞ്ചു വിദ്യാർഥികളെ താടി വച്ച് കോളജിൽ എത്തിയതിന്റെ പേരിൽ സീനിയേഴ്സ് മർദിച്ചെന്ന് പരാതി. ജൂൺ 29ന് ഉച്ചയോടെയായിരുന്നു സംഭവം. ബി.ബി.എക്കും ബി.എം.എസിനും പ്രവേശനം ലഭിച്ച് ആദ്യവർഷം പഠിക്കാനെത്തിയ നാവായിക്കുളം സ്വദേശി അഹമ്മദ് ഷനീർ ഉൾപ്പെടെ അഞ്ചുപേർക്കാണ് നാലാം സെമസ്റ്റർ പരീക്ഷ എഴുതുന്ന സീനിയർ വിദ്യാർഥികളിൽ നിന്നും റാഗിങ്ങിന്റെ പേരിൽ മർദനമേറ്റതായി പറയുന്നത്.

താടി വളർത്തിക്കൊണ്ടു വന്നതാണ് പ്രകോപനത്തിനു കാരണമായി പറയുന്നത്. താടിയിൽ പിടിച്ചു വലിച്ചപ്പോൾ കൈ തട്ടിക്കളഞ്ഞതിനെ തുടർന്ന് സമീപത്തു കിടന്ന കല്ലും മടലും ഉൾപ്പെടെ ആയുധങ്ങളാക്കി 12അംഗ സംഘം മർദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പൊലീസിനോടു പറഞ്ഞു. പരിക്കേറ്റ അഹമ്മദ് ഷനീർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിൽസ തേടി. പിന്നീട് പ്രിൻസിപ്പലിനു പരാതിയും നൽകി. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ റാഗിങ് നേരിട്ടതായി കോളേജ് പ്രിൻസിപ്പൽ മംഗലപുരം പൊലീസിൽ പരാതിയും നൽകി.  പരാതി കിട്ടിയെന്നും കേസെടുത്ത് അന്വേഷണം നടന്നു വരുന്നതായും മംഗലപുരം സിഐ തൻസിം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!