ആറ്റിങ്ങൽ :നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. ഛായാചിത്രത്തിനു മുന്നിൽ കുട്ടികൾ പുഷ്പാർച്ചന നടത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. ആറ്റിങ്ങൽ ലിറ്റിൽ സീസ് സ്കൂളിൽ നടന്ന പ്രോഗ്രാം ഡോക്ടർ രവീന്ദ്രൻ നായർ കെ ഉദ്ഘാടനം നിർവഹിച്ചു. നെഹ്റു സാംസ്കാരികവേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സജിൻ, ശ്രീജ, സിമി, കാവ്യ, പ്രണവ് എന്നിവർ സംസാരിച്ചു.



