വർക്കല റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Attingal vartha_20251115_131528_0000

വർക്കല : സുഹൃത്തുക്കള്‍ക്കൊപ്പം വർക്കല തിരുവമ്പാടിയിലെ റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെ കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) മുങ്ങി മരിച്ചു. മുപ്പത് അംഗ വിനോദയാത്ര സംഘത്തോടൊപ്പമാണ് ദാവൂദ് ഇബ്രാഹിം ബീച്ച് റിസോർട്ടിൽ എത്തിയത്.

നീന്തുന്നതിനിടെ അപസ്‌മാര ബാധിതനായി മുങ്ങിതാഴ്ന്നതാകാം എന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ കൂടി പരിശോധിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!