ഇലകമൺ: ഇലകമൺ പഞ്ചായത്ത് പരിധിയിൽ കെടാകുളം ചിന്നക്കട ജംഗ്ഷന് സമീപം പുതിയ റോഡ് വെട്ടിപ്പൊളിച്ച് മതിൽ കെട്ടാനുള്ള ശ്രമം നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് തടഞ്ഞു. റോഡ് വെട്ടിപ്പൊളിച്ച് സ്വകാര്യവ്യക്തി മതിൽ കെട്ടാൻ ശ്രമം നടത്തിയതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നും നാട്ടുകാർ അറിയിച്ചു.