ചിറയിൻകീഴ് മുട്ടപ്പലം റോഡിൽ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുളിമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
ആറ്റിങ്ങൽ അഗ്നിശമനരക്ഷാ സേന ഗ്രേഡ്:അസ്സി- സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ വൈശാഖൻ,സുജിത്, സാൻ, ഫയർ ഓഫീസർ ഡ്രൈവർ മനീഷ്ക്രിസ്റ്റഫർ, ഹോംഗാഡ് ബൈജു എന്നിവർ ചേർന്നാണ് മരം മുറിച്ച് മാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്.


