പുളിമാത്ത്: കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുളിമാത്ത് പഞ്ചായത്തിൽ എരുത്തിനാട് രോഹിണി ഭവനിൽ സുരേന്ദ്രൻനായരുടെ, പത്ത് ദിവസം മുൻപ് പ്രസവിച്ച കറവപ്പശുവാണ് ഉച്ചയോടെ വയലിൽ കൃഷി ആവശ്യത്തിന് കുഴിച്ച ഏകദേശം10 അടി താഴ്ചയും 8 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്.
ആറ്റിങ്ങൽ അഗ്നിശമനരക്ഷാ സേന സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർ ഓഫീസർമാരായ വൈശാഖൻ,സുജിത്,സാൻ ഫയർഓഫീസർ ഡ്രൈവർ മനീഷ്ക്രിസ്റ്റഫർ, ഹോംഗാഡ് ബിജു എന്നിവരാണ് പശുവിനെ രക്ഷപ്പെടുത്തിയത്


