ആറ്റിങ്ങൽ : കൂട്ടുകാരിക്ക് വീടൊരുക്കാൻ കലോത്സവ വേദിക്കരികിൽ രുചിക്കൂട്ട് ഒരുക്കി കൂട്ടുകാർ.ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയായ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ചെറുഭക്ഷണശാലകൾ ഒരുക്കിയിരിക്കുന്നത്.ഭക്ഷണം വിളമ്പുന്നതോ വിദ്യാർത്ഥികളും.എൻ.എസ്.എസ്,എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൻപതോളം വോളന്റിയർമാരാണ് ഭക്ഷണശാലകൾ ഒരുക്കിയിരിക്കുന്നത്.


