കണിയാപുരം: കണിയാപുരത്തെ റെയിൽവേ ഗേറ്റ് തകരാറിലയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ അടച്ചിട്ട റെയിൽവേ ഗേറ്റ് 12 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെയും തുറന്നിട്ടില്ല. ഇന്ന് തുറക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നതെങ്കിലും ഇപ്പോൾ തുറക്കുമെന്ന് കൃത്യമായ ഒരു സമയം പറയാൻ കഴിയുന്നില്ല.
12 മണിക്കൂർ കഴിഞ്ഞിട്ടും തിരക്ക് പിടിച്ച പ്രദേശത്തെ റെയിൽവേ ഗേറ്റിന്റെ തകരാറ് പരിഹരിയ്ക്കാൻ കഴിയാത്തത് യാത്രക്കാരിൽ അമർഷം ഉണ്ടാക്കുന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത് മൂലം യാത്രക്കാർ വെട്ടു റോഡും , കരിച്ചാറയിലുള്ള റെയിൽവേ ഗേറ്റ് വഴിയും യാത്ര ചെയ്യുന്നു. അത് കാരണം അതിരൂക്ഷമായ തിരക്കാണ് അനുഭവപെടുന്നത്.
ഇത് ആദ്യമായിട്ടല്ല കണിയാപുരം റെയിൽവേ ഗേറ്റ് പണിമുടക്കുന്നത്. ഈയാഴ്ചയിൽ തന്നെ ഇത് മൂന്നാമത്തെ തവണയാണ് ഗേറ്റ് അടച്ചിടുന്നതെന്ന് യാത്രക്കാർ പറയുന്നു


