കല്ലറ : വാമനപുരം മണ്ഡലത്തിലെ കല്ലറയിൽ നോട്ടുകെട്ടുകൾ പറന്നെത്തി. കാൽ ലക്ഷം രൂപയോളം പറന്നു വന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കല്ലറയിൽ എ.ടി.എമ്മിന് സമീപത്തുള്ള ഹിജാസ് അഹമ്മദ് എന്ന വ്യക്തി നടത്തുന്ന മുർക്കോ എന്ന സ്ഥാപനത്തിന് മുന്നിലേക്കാണ് പണം പറന്നു വീണത്. ഹിജാസ് സോഷ്യൽ മീഡിയയിൽ ഈ വിവരം പങ്കുവെക്കുകയും നോട്ടുകൾ പാങ്ങോട് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ നോട്ടുകൾ പറന്നുവന്ന് വീഴുന്നതായി കണ്ടെത്തുകയായിരുന്നു. ഹിജാസ് നോട്ടുകൾ ശേഖരിക്കുകയും ആരും അന്വേഷിച്ച് വരാത്തതിനെ തുടർന്ന് പോലീസിനെ എൽപ്പിക്കുകയുമായിരുന്നു. പണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കളഞ്ഞു പോയതാവാം എന്ന നിഗമനത്തിലാണ് ഹിജാസ്.
ഹിജാസ് പങ്കുവെച്ച വീഡിയോകൾ,