ഞെക്കാട് : വിദ്യാർഥിക്ക് എസ്.ടി നൽകിയില്ലെന്ന് ആരോപിച്ച് ഞെക്കാട് സ്കൂളിന് സമീപം സ്വകാര്യ ബസ് തടഞ്ഞു.ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ദേവൂട്ടി എന്ന സ്വകാര്യ ബസ് ആണ് എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് റോഡിൽ തടഞ്ഞിട്ടത്. തുടർന്നു കല്ലമ്പലം പോലീസ് എത്തി റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി. അതോടൊപ്പം ബസ് ജീവനക്കാർക്ക് താക്കീത് നൽകി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് പറഞ്ഞു.