കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റിസിന്റെ സഹകരണത്തോടെ പോലീസ് സ്റ്റേഷന്റെ മുഖം മിനുക്കുന്നു. സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്തു. സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് ദിനാചരണത്തോട് അനുബന്ധിച്ചാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്റ്റേഷൻ പരിധിയിലെ എസ്പിസി കേഡറ്റ്സ് പരിപാടികളിൽ പങ്കാളികളാവും. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമാക്കി കൊണ്ടുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ കാർട്ടൂൺ രചന മത്സരം, മണനാക്ക് മുതൽ ചെക്കാലവിളാകം വരെ കൂട്ടയോട്ട മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവും നൽകും. തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദേശാനുസരണമാണ് വിപുലമായ പരുപാടികൾ നടത്തുന്നത്.