കല്ലമ്പലം: കല്ലമ്പലത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച മണ്ണെണ്ണ പിടികൂടി.മത്സ്യതൊഴിലകൾക്ക് സബ്സിഡിയായി ലഭിക്കേണ്ട മണ്ണെണ്ണയാണ് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഭിലാഷും മുഹമ്മദ് ഉനൈസുമാണ് അറസ്റ്റിലായത്.
6 ബാരലുകളിലായി 1300 ലിറ്റർ മണ്ണെണ്ണയാണ് ഇവർ കടത്താൻ ശ്രമിച്ചത്. മണ്ണെണ്ണയും കടത്താൻ ഉപയോഗിച്ച പിക്കപ്പും പോലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരന്റെ നിർദേശാനുസരണം കല്ലമ്പലം എ.എസ്.ഐ സക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.