ജ്ഞാനപീഠപുരസ്കാര ജേതാവും മലയാളിയുടെ പ്രിയപ്പെട്ട കഥാകാരനുമായ എം. ടി. വാസുദേവൻ നായരുടെ ജീവിതം സംഗീതം പോലെ സാന്ദ്രവും സുന്ദരവുമായിരുന്നുവെന്ന് കവിയും ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. എം.ടിയുടെ ഓർമ്മയ്ക്കായി തയ്യാറാക്കിയ എം.ടി.സ്മൃതി സംഗീത ആൽബം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.നിസാംഅധ്യക്ഷനായി. അഭിജിത്ത് പ്രഭ, ആര്യ അനിൽ എന്നിവർ പങ്കെടുത്തു.
നിളനദിയുടെ പശ്ചാത്തലത്തിൽ എം ടി യുടെ ഗ്രാമത്തിലും പരിസരങ്ങളെയും ചിത്രീകരിച്ച വീഡിയോ ആൽബം ഗാനരചന നിർവഹിച്ചിരിക്കുന്നത് രാധാകൃഷ്ണൻ കുന്നുംപുറമാണ്. സംഗീതം നൽകിയിരിക്കുന്നത് കവി കേരളപുരം ശ്രീകുമാർ,
ക്യാമറയും വീഡിയോ എഡിറ്റിംഗ് അഖിലേഷ് രാധാകൃഷ്ണനും ഹെലിക്യാം രാഹുൽ എം.ദേവുമാണ്.ആർ ആൻ്റ് ആർ ഫ്രൈംസിന്റെ ബാനറിൽ നിർമ്മിച്ച സംഗീത ആൽബത്തിന്റെ ആലാപനവും സംവിധാനവും
കെ രാജേന്ദ്രനാണ് നിർച്ചഹിച്ചത്.


