വർക്കല: വർക്കല നഗരസഭ ചെയർപേഴ്സണായി എൽ.ഡി.എഫിലെ ഗീത ഹേമചന്ദ്രനെ തിരഞ്ഞെടുത്തു. 34 അംഗ കൗൺസിലിൽ 17 വോട്ട് ലഭിച്ചാണ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫ് കൗൺസിലർ നൈസാമിന്റെ വോട്ട് അസാധുവായി. സ്വാതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ഷാജഹാന്റെ വോട്ട് ലഭിച്ചതോടെയാണ് ഗീത ഹേമചന്ദ്രൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എത്തിയത്.
വർക്കല നഗരസഭ 33 ആം വാർഡ് പാപനാശത്ത് നിന്ന് വിജയിച്ച സ്ഥാനാർഥിയാണ് ഗീത ഹേമചന്ദ്രൻ. ടൂറിസം മേഖലയിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടൂറിസം മേഖലയിൽ വികസനങ്ങൾ എത്തിക്കുമെന്നും ഗീത ഹേമചന്ദ്രൻ പറഞ്ഞു.
വർക്കല മുൻസിപ്പാലിറ്റി മുണ്ടയിൽ വാർഡിൽ നിന്നും വിജയിച്ച സിപിഎമ്മിന്റെ ബി സുനിൽകുമാർ ആണ് വൈസ് ചെയർമാൻ


