നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ അഡ്വ ജയദേവനെ തിരഞ്ഞെടുത്തു. 42 അംഗ കൗൺസിലിൽ 29 വോട്ട് ലഭിച്ചാണ് ചെയർമാനായി അഡ്വ ജയദേവൻ തെരെഞ്ഞെടുക്കപ്പെട്ടത്. നെടുമങ്ങാട് നഗരസഭ വാർഡ് 14 പുലിപ്പാറയിൽ നിന്ന് വിജയിച്ച അഡ്വ ജയദേവൻ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.
നെടുമങ്ങാട് നഗരസഭയുടെ വൈസ് ചെയർപേഴ്സണായി അഡ്വ. ലക്ഷ്മിയെ തെരഞ്ഞെടുത്തു. 16 ആം വാർഡിൽ നിന്നാണ് ലക്ഷ്മി വിജയിച്ചത്.


