മണമ്പൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം, കുഞ്ഞുമോൾ പ്രസിഡന്റ്‌

Attingal vartha_20251227_105321_0000

മണമ്പൂർ: മണമ്പൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം. വാർഡ് 6 ചാത്തൻപാറയിൽ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി കുഞ്ഞുമോൾ ആണ് പ്രസിഡന്റ്‌.

തെരഞ്ഞെടുപ്പിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലായിരുന്നു. ആകെയുള്ള 17 സീറ്റുകളിൽ എൽഡിഎഫ് 6, യുഡിഎഫ് അഞ്ച്, ബിജെപി അഞ്ച്, സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷിനില.

എൽഡിഎഫിന് റിബലായി വാർഡ് 6 ചാത്തൻപാറയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി കുഞ്ഞുമോൾ യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്. ഇന്ന് രാവിലെ പഞ്ചായത്തിൽ നടന്ന വരണാധികാരിയുടെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിൽ യുഡി എഫ് വിജയം നേടി ഭരണത്തിൽ എത്തുകയായിരുന്നു.

കുഞ്ഞുമോളെ ഒപ്പം കൂട്ടിയെങ്കിൽ എൽ ഡി എഫിന് ഭരണം നിലനിർത്താൻ കഴിയുമായിരുന്നു. എന്നാൽ കുഞ്ഞുമോൻ തനിക്ക് പ്രസിഡന്റ്‌ സ്ഥാനം വേണം എന്ന് അവകാശപ്പെട്ടത് കൊണ്ടും ചില വ്യക്തി താല്പര്യങ്ങൾ കൊണ്ടുമാണ് കുഞ്ഞുമോളുടെ പിന്തുണയോടെ എൽ ഡി എഫ് ഭരണത്തിൽ എത്താതിരുന്നതെന്നും ആരോപണം ഉണ്ട്. മാത്രല്ല കുഞ്ഞുമോൾ എൽ ഡി എഫിന് റിബലായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ചർച്ചയായി. എന്നാൽ ഇപ്പോൾ കുഞ്ഞുമോളുടെ പിന്തുണയോടെ യു ഡി എഫ് ഭരണത്തിൽ എത്തി, എൽ ഡി എഫിന് കൈ അകലത്തിൽ എത്തിയ ഭരണം നഷ്ടമാവുകയും ചെയ്തു.
4ആം വാർഡ് മണമ്പൂരിൽ നിന്ന് വിജയിച്ച സുരേഷ് കുമാർ ആണ് വൈസ് പ്രസിഡന്റ്‌.

തെരഞ്ഞെടുപ്പിൽ വിജയിച്ചവർ

1. പാർത്തുകോണം- മാവിള വിജയൻ- ബിജെപി

2. കുഴിവിള- ശ്രീപ്രസാദ്- ബിജെപി

3. ഗുരുനഗർ- ബൈജു ബി- ബിജെപി

4. മണമ്പൂർ- സുരേഷ് കുമാർ എസ്- യു ഡി എഫ്

5. പുത്തൻകോട്- ജയ ജി – യു ഡി എഫ്

6. ചാത്തൻപാറ- കുഞ്ഞുമോൾ- സ്വതന്ത്ര

7. തേഞ്ചേരിക്കോണം- ലിസി വി തമ്പി- എൽഡിഎഫ്

8. വലിയവിള-ജയ ആർ- യു ഡി എഫ്

9. തൊട്ടിക്കല്ല്- ബേബി മോൾ എസ്- എൽ ഡി എഫ്

10. പാലാംകൊണം- എ ഷറഫുദീൻ- എൽ ഡി എഫ്

11. കൊടിതൂക്കിക്കുന്ന്- സന്തോഷ്‌ എസ് എൽ-ബിജെപി

12. മുട്ടുകോണം- ഓമന രാജൻ- എൽഡിഎഫ്

13. പൂവത്തുമൂല- ജലീന റ്റി- യു ഡി എഫ്

14. കുളമുട്ടം- സോഫിയ സലിം- യുഡിഎഫ്

15. വൻകടവ്- ഷീജ വിജയൻ- എൽഡിഎഫ്

16. കാഞ്ഞിരം- കെ രതി- ബിജെപി

17. കവലയൂർ- അംബിക കെ- എൽ ഡി എഫ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!