മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് ഭരണം തുടരും. മുരുക്കുംപുഴ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ശ്രീചന്ദ് എൽ ഡി എഫിന് പിന്തുണ നൽകുകയും എൽ ഡി എഫ് ഭരണത്തിൽ എത്തുകയും ശ്രീചന്ദ് പ്രസിഡന്റ് ആവുകയും ചെയ്തു.
കഴിഞ്ഞ 20 വർഷത്തോളമായി ഇവിടെ എൽ ഡി എഫ് ആണ് ഭരിക്കുന്നത്. ഇത്തവണ 22 വാർഡുകൾ ഉള്ള മംഗലപുരം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പിനു ശേഷമുള്ള കക്ഷിനില എൽഡിഎഫ് 7, കോൺഗ്രസ് 7,ബിജെപി 7, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ്.
എന്നാൽ കോൺഗ്രസ് അനുഭാവി ആയിരുന്ന ശ്രീചന്ദ് മംഗലപുരം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് ഭരണത്തിൽ വരുന്നതിനു വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി, പക്ഷെ ചുമ്മാ
ശ്രീചന്ദിനെ പ്രസിഡന്റ് ആക്കാൻ താല്പര്യമില്ലാത്തതിനാലും കോൺഗ്രസ് റിബലായി മത്സരിച്ചത് കൊണ്ടും പ്രാദേശിക നേതൃത്വം ശ്രീചന്ദിനെ കൂടെ കൂട്ടിയില്ല എന്നാണ് ജന സംസാരം.
അതേ സമയം, എൽ ഡി എഫിനെ പിന്തുണച്ചു കൊണ്ട് ശ്രീചന്ദ് പ്രസിഡന്റ് ആവുകയും ചെയ്തു, എൽ ഡി എഫ് ഭരണത്തിൽ വരുകയും ചെയ്തു.
കൈ വെള്ളയിൽ എത്തിയ ഭരണം കോൺഗ്രസ് നഷ്ടപ്പെടുത്തിയത് വ്യക്തി താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകിയത് കൊണ്ടാണെന്നും ആരോപണം ഉയരുന്നുണ്ട്.


