പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ സതീവൻ പ്രസിഡന്റ്. മൂന്നാം വാർഡ് മൂതലയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച സതീവന്റെ പിന്തുണയോടെ യു ഡി എഫ് അധികാരത്തിൽ എത്തുകയും സതീവൻ പ്രസിഡന്റ് ആവുകയും ചെയ്തു.14 വാർഡുകൾ ഉള്ള പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യു ഡി എഫ് 5, എൽ ഡി എഫ് 6, ബിജെപി 1, രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾ എന്നതാണ് കക്ഷി നില.
ഒമ്പതാം വാർഡ് കാട്ടുപുതുശേരിയിൽ നിന്ന് വിജയിച്ച നിസ മുജീബ് ആദ്യമേ തന്നെ യു ഡി എഫിന് പിന്തുണ അറിയിച്ചു. എന്നാൽ സതീവന്റെ നിലപാട് നിർണായമകയിരുന്നു. സതീവൻ യു ഡി എഫിനെ പിന്തുണയ്ക്കുകയും പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ആറ് മാസത്തേക്ക് സതീവനെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. തുടർന്നുള്ള യു ഡി എഫ് പ്രതിനിധികളിൽ നിന്ന് ഒരാൾ പ്രസിഡന്റ് പദവിയിലെത്തും എന്നാണ് റിപ്പോർട്ട്.


