അഞ്ചുതെങ്ങ് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. യുഡിഎഫിലെ ഷിൻസി ഐവിൻ പ്രസിഡന്റായും, എൽഡിഎഫിലെ സോഫിയ ജ്ഞാനദാസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ഏഴാം വാർഡ് കേട്ടുപുരയിൽ തുല്യനിലയിൽ വോട്ടു ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലാണ് എൽഡിഎഫിലെ സോഫിയ ജ്ഞാനദാസ് വിജയിച്ചത്. ഇതോടെ 14 അംഗ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴുവീതം സീറ്റുകളായി. എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി ആറാം വാർഡിൽ നിന്നും വിജയിച്ച ലിജ ബോസും യുഡിഎഫ് സ്ഥാനാർഥിയായി അഞ്ചാം വാർഡ് അംഗമായ ഷിൻസി ഐവിനും മത്സരിച്ചു. തുടർന്നു നടന്ന വോട്ടെടുപ്പിൽ ഏഴ് വീതം വോട്ടുകൾ നേടി.
തുടർന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി യുഡിഎഫിലെ ഷിൻസി ഐവിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ചാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സോഫിയ ജ്ഞാനദാസിനെ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


