വക്കം: വക്കം ആങ്ങാവിളയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. വക്കം കായിക്കര കടവിൽ അബി എന്ന് വിളിക്കുന്ന അഫിൻ, വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ് എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം നാലര മണി കഴിഞ്ഞാണ് അപകടം. നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും മൂവർ സംഘം സഞ്ചരിച്ചു പോയ ബുള്ളറ്റും എതിർ ദിശയിൽ അബി സഞ്ചരിച്ചു വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല


