വെട്ടൂർ: വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് ഭരണം. പ്രസിഡന്റായി എസ്.സുജി ചുമതലയേറ്റു. ആദ്യ രണ്ടര വര്ഷം എസ്.സുജിയും അടുത്ത രണ്ടര വര്ഷം അഡ്വ.എ.അസിം ഹുസൈനും ചുമതല വഹിക്കും.
വാർഡ് 3ൽ നിന്നും വിജയിച്ചു വന്നതാണ് സുജി. വാർഡ് 6 വെട്ടൂർ നിന്നും വിജയിച്ചതാണ് അഡ്വ അസിം ഹുസൈൻ.
ആകെ 15 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് 10 , എൽ ഡി എഫ് 4, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില


