ആറ്റിങ്ങലിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Attingal vartha_20260102_215813_0000

ആറ്റിങ്ങൽ ചാത്തൻപാറ ഭാഗത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് യുവതിയെ  ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ആലംകോട് വില്ലേജിൽ  തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ ഷാജഹാൻ മകൻ അസ്ഹറുദ്ദീൻ (19) നെ ആണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് 7.30 മണിയോടെ  ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത്  ഉപദ്രവിക്കുകയായിരുന്നു.സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു.തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ ജെ യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം

സംഭവസ്ഥലത്തിന് സമീപമുള്ള 50-ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 15  ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ് ഐ ജിഷ്ണു എം എസ്, എസ് ഐ സിതാര മോഹൻ, എസ് സി പി ഒ ഷജീർ , സിപിഒ മാരായ ദീപു കൃഷ്ണൻ, അജിൻരാജ്, അനന്തു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!