ആറ്റിങ്ങൽ: ആറ്റിങ്ങലിനടുത്ത് കല്ലമ്പലത്ത് 30 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച സംരംഭം ഇന്ന് അന്താരാഷ്ട്ര നിലയിലേക്ക് എത്തിയിരിക്കുന്നു. കേരളത്തിലും തമിഴ് നാട്ടിലും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന രാജകുമാരി ഗ്രൂപ്പിന്റെ സാന്നിധ്യം ഇനി ദുബായിലും.
30 വർഷത്തെ വിശ്വാസത്തിന്റെയും ബിസിനസ് പാരമ്പര്യത്തിന്റെയും കരുത്തോടെ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് വൈകുന്നേരം 4 മണിക്ക് ദുബായ് അൽ കുസൈസിലുള്ള മദീന മാളിൽ പ്രവർത്തനം ആരംഭിക്കുന്നു.

കേരളത്തിലെ നമ്പർ 1 ലൈറ്റ് വെയിറ്റ് ജ്വല്ലറി കളക്ഷൻ എന്ന നിലയിൽ അറിയപ്പെടുന്ന രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ജിസിസിയിലെ ആദ്യ ഷോറൂമാണ് ഇപ്പോൾ ദുബായിൽ പ്രവർത്തനം തുടങ്ങുന്നത്. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന വ്യക്തമായ മിഷന്റെ ഭാഗമായാണ് രാജകുമാരി ഗ്രൂപ്പ് ദുബായിൽ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വർഷങ്ങളായി ഗുണനിലവാരത്തിലും പരിശുദ്ധിയിലും വിലയിലെ സുതാര്യതയിലും മുന്നിൽ നിൽക്കുന്ന രാജകുമാരി, അതേ വിശ്വാസം ദുബായിലും ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഈ ഷോറൂമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്, പണിക്കൂലി ഇല്ലാതെ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയുന്ന സൗകര്യം. മാത്രല്ല ഡയമണ്ട് ആഭരണങ്ങൾ ഹോൾസയിൽ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരവുമാണ്.കൂടാതെ, രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലൈറ്റ് വെയ്റ്റ് ജ്വല്ലറി കളക്ഷൻസിലാണ്.
കുറഞ്ഞ വെയ്റ്റിൽ കൂടുതൽ എലഗൻസും ട്രെൻഡി ഡിസൈൻസും നൽകുന്ന ഈ കളക്ഷനുകൾ, ഡെയിലി വെയറിനും വിവാഹങ്ങൾക്കും ഫെസ്റ്റിവലുകൾക്കും എല്ലാം ഒരുപോലെ അനുയോജ്യമാണ്.വിലക്കുറവും ട്രെൻഡി ഡിസൈൻസും ഗുണനിലവാരവും ഒന്നിക്കുന്ന ഒരു ഷോറൂം — അതാണ് രാജകുമാരി ഗോൾഡ് & ഡയമണ്ട്സ്.
കേരളത്തിൽ നിന്നുയർന്ന ഒരു വിശ്വാസനാമം ഇന്ന് ദുബായിൽ കൂടി തിളങ്ങുമ്പോൾ, ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ഡെസ്റ്റിനേഷൻ കൂടിയാണ്.


