ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം, പ്രതി പിടിയിൽ

Attingal vartha_20260106_151335_0000

കല്ലമ്പലം : ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കടയ്ക്കോട് പാറവിള കോളനിയിൽ മാടൻ നടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് (37 )നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വില്പനയ്ക്കായി കൊണ്ടുവന്ന സാധനസാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.

കല്ലമ്പലം എസ് എച്ച് ഒ ദീപു.ഡിയുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രശാന്ത്, ഗ്രേഡ് എസ് ഐ സുനിൽകുമാർ എ എസ് ഐ ഇർഷാദ് സിപിഒ സമ്പത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നാവായിക്കുളം 28ആം മൈൽ തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പുകൾ കമ്പികൾ ഇരുമ്പ് ഷീറ്റുകൾ ഉൾപ്പെടുന്ന 2500 കിലോയോളം നിർമാണ സാധനങ്ങളാണ് ഇക്കഴിഞ്ഞ ഡിസംബർ 31ന് മോഷണം പോയതുമായി ബന്ധപ്പെട്ട് ഹൈവേ നിർമ്മാണ കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!