നാവായിക്കുളം : നാവായിക്കുളം ഇ.എസ്ഐ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും എത്രയും വേഗം പണി പൂർത്തിയാക്കുമെന്നും ഇ. എസ്. ഐ. കോർപ്പറേഷൻ ചീഫ് എഞ്ചിനിയർ അറിയിച്ചു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ടു അടൂർ പ്രകാശ് എംപി കേന്ദ്ര തൊഴിൽ വകുപ്പ്മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാറുമായും ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കെട്ടിട നിർമ്മാണത്തിനായി എച്ച്. എ. എൽ. ലൈഫ് കെയറിനെയായിരുന്നു ഇ.എസ്.ഐ കോർപ്പറേഷൻ ചുമതലപെടുത്തിയിരുന്നത്. 20.04.2013 ൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തിരുന്നു.
പിന്നീട് ഇ. എസ്. ഐ. കോർപ്പറേഷൻ എച്ച്.എ.എൽ. നെ ഒഴിവാക്കി പൊതുമരാമത്തു വകുപ്പിന് കരാർ നൽകി. കേന്ദ്ര പൊതുമരാമത്തു വകുപ്പ് പ്ലാൻ തയ്യാറാക്കി കോർപ്പറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അനുമതിയുടെ അന്തിമഘട്ടത്തിൽ ആണ്.
ഡിസ്പെൻസ്റി ആശുപത്രിയാക്കി ഉയർത്തുന്നതിന് ഇ. എസ്.ഐ. നിഷ്ക്കർഷിച്ചിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവായതിനാൽ നാവായിക്കുളം ഡിസ്‌പെൻസറി ആശുപത്രിയാക്കി മാറ്റുന്നത് പിന്നീടെ പരിഗണിയ്ക്കാൻ കഴിയൂ എന്നും കോർപ്പറേഷൻ അറിയിച്ചു.