ചിറയിൻകീഴ് മേൽപ്പാലത്തിൽ മൂന്ന് ദിവസത്തെ ഗതാഗത നിയന്ത്രണം

Attingal vartha_20260203_152921_0000

ചിറയിൻകീഴ് റോഡ് ഓവർ ബ്രിഡ്ജിൽ (ROB) നടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നിർമ്മാണ പ്രവർത്തനങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനായി, ഫെബ്രുവരി 03 വൈകിട്ട് 6 മണി മുതൽ ഫെബ്രുവരി 05 രാത്രി 11 മണി വരെ ചിറയിൻകീഴ് മേൽപ്പാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡിബിഎം, ബിസി ലെയിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ, ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെന്നും, അതിനാലാണ് ഗതാഗതം താൽക്കാലികമായി നിർത്തിവെക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഈ കാലയളവിൽ യാത്രക്കാരും വാഹന ഉടമകളും മാറ്റുവഴികൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾ ആവശ്യമായ സഹകരണം നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!