
ആറ്റിങ്ങൽ : ദേശീയ പാതയിൽ ആലംകോട് ജംഗ്ഷന് സമീപം അമിത വേഗതയിൽ വന്ന കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലു മണി കഴിഞ്ഞാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി അതേ ദിശയിൽ തൊട്ട് മുന്നിലൂടെ പോയ ബൈക്കിലാണ് ഇടിച്ചതു. അമിത വേഗതയിൽ യാത്രക്കാരുമായി വന്ന ബസ്സ് ബൈക്കിൽ ഇടിച്ച ശേഷം അമ്പത് മീറ്ററോളം മുന്നിലേക്ക് പോയാണ് നിന്നത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.


