നാവായിക്കുളത്ത് സ്കൂൾ ബസ് ക്രെയിനിലിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Attingal vartha_20260416_122933_0000

നാവായിക്കുളം: നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് ഡ്രൈവർ നഗരൂർ നെടുമ്പറമ്പ് സ്വദേശി ഷാജിയാണ് മരിച്ചത്.

കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി യാത്രതിരിച്ചിരുന്ന അയിരൂർ എംജിഎം സ്കൂളിന്റെ ബസാണ് തട്ടുപാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!