വർക്കലയിൽ ക്ഷേത്ര ഭാരവാഹി ട്രെയിൻ തട്ടി മരിച്ചു

Attingal vartha_20260416_093249_0000

വർക്കല: വർക്കല തേരകുളം ക്ഷേത്ര ഭാരവാഹി ട്രെയിൻ തട്ടി മരിച്ചു. വർക്കല കണ്ണമ്പ ക്ഷേത്രത്തിനു സമീപം മുരളിശ്രീയിൽ വിജയകുമാരൻ നായർ (72) ആണ് മരിച്ചത്. വിഷുദിനത്തിൽ പുലർച്ചെ അഞ്ചര മണിയോടെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ റെയിൽപാളം മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് വിവരം വർക്കല റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായുരിന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!