കല്ലമ്പലം ഞെക്കാടുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കരവാരം സ്വദേശി

Attingal vartha_20260215_231424_0000

കല്ലമ്പലം: ഞെക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കല്ലമ്പലം കരവാരം സാഗർ ഹൗസിൽ ജോഷി (61) ആണ് അപകടത്തിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.

വർക്കലയിൽ നിന്ന് കല്ലമ്പലം ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന സ്കൂട്ടർ മുന്നിൽ പോയ കാറിന്റെ പിൻഭാഗത്ത് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്ന ജോഷി എതിർദിശയിൽ നിന്നെത്തിയ സ്വകാര്യ ബസിന്റെ മുന്നിലേക്ക് തെറിച്ച് വീണതായും ബസ് ജോഷിയുടെ ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചതായും റിപ്പോർട്ട്‌.

വർക്കല അയിരൂർ ദീപാമന്ദിരത്തിൽ അജിത് കുമാർ (52) ആണ് സ്കൂട്ടി ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ജോഷിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!