അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ‘സുനീതി’ രണ്ടാംഘട്ട അദാലത്ത് സംഘടിപ്പിച്ചു

Attingal vartha_20260220_102953_0000

അണ്ടൂർക്കോണം: സമ്പൂർണ്ണ പരാതി രഹിത ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ‘സുനീതി’ രണ്ടാംഘട്ട അദാലത്ത് സംഘടിപ്പിച്ചു.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സീനിയർ സിവിൽ ജഡ്ജി എസ്. ഷംനാദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിപിൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ, അഡ്വക്കേറ്റ് പ്രിയ സന്തോഷ്, കെ. മുഹമ്മദ് സുധീർ, ഷഹീന, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അദാലത്തിൽ ലഭിച്ച 65 പരാതികളിൽ 48 എണ്ണം അദാലത്തിൽ വെച്ച് തന്നെ തീർപ്പാക്കി. ശേഷിച്ച 17 പരാതികൾ തുടർനടപടികൾക്കായി അടുത്ത അദാലത്തിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!