
ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറി കോംപ്ലക്സും മള്‍ട്ടി ജിംനേഷ്യവും ഡി.കെ. മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമുള്ള സമൂഹത്തിന് നാടിനെ നല്ല രീതിയില്‍ നയിക്കാനാകുമെന്നും ആ ലക്ഷ്യം മുന്നില്‍ വച്ചാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതെന്നും എംഎല്‍എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് ലബോറട്ടറി കോംപ്ലസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മള്‍ട്ടിജിം നിര്‍മ്മിച്ചത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിമി. പി, പി.ടി.എ പ്രസിഡന്റ് വി.എസ് സുബി, പ്രിന്‍സിപ്പല്‍ ലാല്‍ സി.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.


