
കല്ലമ്പലം: നാവായിക്കുളം ഡോ. ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണം “വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ”എന്ന സന്ദേശം മുൻനിർത്തിയാണ് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചത്.
നാവായിക്കുളം തൃക്കോവിൽ വട്ടം ജംഗ്ഷനിൽ നടന്ന പരിപാടി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആറ്റിങ്ങൽ ഗവ.കോളേജ് കൊമേഴ്സ് വിഭാഗം മേധാവിയും ആയിരുന്ന ഡോ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി രാധാകൃഷ്ണൻ, ബി.കെ.പ്രസാദ്, ലൈബ്രേറിയൻ ശ്യാമ കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.


