ആലംകോട് : ദേശീയപാതയിൽ ആലംകോട് മുസ്ലിം പള്ളിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 7 അര മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഓവർ ടേക്ക് ചെയ്യുന്നത്തിനിടെ എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയും ലോറി തൊട്ട് മുന്നിലൂടെ പോയ മഹിന്ദ്ര (kL-16 P 4789) സ്കൂട്ടറിൽ ഇടിക്കുകയും ചെയ്തു. മാത്രമല്ല ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ലോറിയുടെ പിന്നാലെ വന്ന മറ്റൊരു സ്കൂട്ടർ (KL -74 3028) ലോറിയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക് പറ്റി. അതിൽ മഹിന്ദ്ര സ്കൂട്ടർ യാത്രികന് നല്ല പരിക്കുണ്ട്. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്ക് പറ്റിയില്ല. സ്കൂട്ടറുകൾക്ക് നല്ല രീതിയിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റാനും ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനും കാറിൽ വന്ന ഡോക്ടർമാർ മുന്നിട്ടു നിന്നു. അപകടത്തെ തുടർന്നു ഉണ്ടായ ഗതാഗത തടസ്സം നാട്ടുകാർ നിയന്ത്രിച്ചു.