
തിരുവനന്തപുരം : കേരളത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിൽ മാജ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന ബിസ്ഫ്രീ സാനിറ്ററി നാപ്കിൻ ഔദ്യോഗിക ലോഞ്ചിങ്ങ് നാളെ വൈകുന്നേരം കല്ലമ്പലം തലവിളയിൽ നടക്കും.
സംസ്ഥാന വ്യവസായ വകുപ്പിൻ്റെ സഹായ സഹകരണത്തോടെ അത്യാധുനിക സംവിധാനത്തിൽ, ഹൈജിൻ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന സാനിറ്ററി പാഡ് നിർമ്മാണ യൂണിറ്റിൻ്റെയും, ഫേഷ്യൽ ടിഷ്യു നിർമ്മാണ യൂണിറ്റിന്റെയും കമ്പനിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം
പ്രമുഖ സാമൂഹ്യപ്രവർത്തകരും വ്യാപാര പ്രമുഖരും ആരോഗ്യരംഗത്തെ പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിക്കും. വർക്കല എം എൽ എ അഡ്വ വി ജോയ് മുഖ്യാതിഥി ആകും. കരവാരം പഞ്ചായത്ത് പ്രസിഡന്റ് കവിത അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ലോഗോ പ്രകാശനം കിളിമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീർ രാജകുമാരിയും പ്രോഡക്റ്റ് ലോഞ്ച് മോഡലും ആർട്ടിസ്റ്റുമായ ഇഷാ സൈനയും നിർവഹിക്കും.

അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ ജയമോഹൻ എസ്, കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്കുമാർ
കരവാരം പഞ്ചായത്ത് മെമ്പർ സരിത എസ്, നാവായിക്കുളം പഞ്ചായത്ത് മെമ്പർ നിസാം കുടവൂർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ തമ്പി, ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് കെയർ അഡ്വ. മടവൂർ അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. എം. താഹ, മുൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്) മധുസൂദനൻ കുറുപ്പ്, കരവാരം സിപിഐ (എം ) എൽ.സി സെക്രട്ടറി അഡ്വ. എസ്. എം. റഫീഖ്, നിസ്സാം രാജകുമാരി, നാസർ അറേബ്യൻ ജുവലറി , ജില്ലാ വ്യവസായ വികസന ഓഫീസർ ജുമൈലൈത്ത് തുടങ്ങിയവർ പങ്കെടുക്കും.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണവും ആത്മവിശ്വാസവും മുൻനിർത്തിയുള്ള ഈ സംരംഭം സ്ത്രീകളുടെ ദിനചര്യയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നതിൽ സംശയമില്ല.
ബിസ്ഫ്രീ സാനിറ്ററി നാപ്കിനുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർന്ന ആഗിരണ ശേഷിയോടെ നിർമ്മിച്ചിരിക്കുന്നു. ദീർഘനേരം സുരക്ഷിതമായ അനുഭവം നൽകുന്നതിനാൽ ജോലി, യാത്ര, വിദ്യാഭ്യാസം തുടങ്ങിയ സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം.ചൊറിച്ചിലും അസ്വസ്ഥതയും ഒഴിവാക്കുന്ന സോഫ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ദൈനംദിന ഉപയോഗത്തിന് ഏറെ അനുയോജ്യമാണ്.
ബിസ്ഫ്രീ ഫെമിനിൻ ഹൈജീൻ സാനിറ്ററി നാപ്കിൻ നാട്ടിലും വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ലഭ്യമാക്കും.
ഏഴു ലയറുള്ളതിനാൽ ലീക്കേജിന് നോ ചാൻസ്, പ്ലാസ്റ്റിക്ക് മുക്തം. അൾട്രാ തിൻ മാതൃകയിൽ നിർമിക്കുന്നതിനാൽ സോഫ്റ്റ്, കംഫോർട് ഫീൽ. യു വി സ്റ്റർലൈസ് ചെയ്യുന്നതിനാൽ, ആന്റി ഫങ്കൾ ട്രീറ്റ്മെന്റ് വഴി ബക്റ്റീരിയ, അലർജി, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും 100%മുക്തി. രാത്രി മുഴുവൻ കംഫർട്ടും പകൽ മുഴുവൻ ആത്മ വിശ്വാസവും നൽകുന്നു. ഗുണ നിലവാരവും, ഹൈജിനും മുൻ നിർത്തിയാണ് ബിസ്ഫ്രീ നിർമ്മിക്കുന്നത്.
ഡേ&നൈറ്റ് യൂസിന് കഴിയുന്നതാണെന്നത് എടുത്ത് പറയേണ്ട ഒന്നാണ്. സാധാരണ നൈറ്റ് കവറിങ്ങിനു പ്രത്യേകം നാപ്കിനാണ് ലഭ്യമാകുന്നത്. എന്നാൽ ബിസ്ഫ്രീ എപ്പോഴും ഫുൾ കവറിങ് എന്ന നിലയിലാണ് എത്തുന്നത്. മെഡിക്കൽ സ്റ്റോറുകൾ,ഹൈപ്പർ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി ഉൾപ്പെടെ എല്ലാ ഷോപ്പുകളിലും ബിസ് ഫ്രീ ലഭ്യമായി തുടങ്ങും.
ഉയർന്ന നിലവാരത്തിലുള്ള അസംസ്കൃത വസ്തുക്കളും അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങളും പാലിച്ച് നിർമ്മിക്കുന്ന ബിസ്ഫ്രീ , ഗുണമേന്മ ഉറപ്പാക്കി ഉപഭോക്തൃ സൗഹൃദമായ വിലയിൽ വിപണിയിലെത്തുന്നു. ബിസ്ഫ്രീ ഒരു ഉൽപ്പന്നമെന്നതിലുപരി സ്ത്രീകളുടെ ആത്മവിശ്വാസത്തിനും ആരോഗ്യത്തിനും നൽകുന്ന ഉറച്ച പ്രതിജ്ഞയാണ്.

ഫേഷ്യൽ ടിഷ്യു നിർമ്മാണ രംഗത്ത് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാജ്സോഫ്റ്റ് അവതരിപ്പിക്കുന്നത്. ശുചിത്വം, സൗകര്യം, വിശ്വാസം ഈ മൂന്നു മൂല്യങ്ങളോടെയാണ് മാജ് സോഫ്റ്റ് വിപണിയിൽ എത്തുന്നത്. കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ അനുയോജ്യമായ ഉൽപ്പന്നമായി ഇത് മാറുമെന്നതിൽ സംശയമില്ല.


