വർക്കലയിൽ വി. ജോയ് സ്ഥാനാർഥിയാകും, എ.എ.റഹീം ജില്ലയിലെ പാർട്ടിയുടെ അമരക്കാരനാകും

Attingal vartha_20260301_143734_0000

തിരുവനന്തപുരം : വരുന്ന നിയമസാഭാ തിരഞ്ഞെടുപ്പിൽ വർക്കല നിയോജക മണ്ഡലത്തിൽ നിന്നും വി. ജോയ് മത്സരിക്കും. നിലവിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജോയ് മത്സരിക്കുന്നതോടെ എ.എ.റഹീം ജില്ലയിലെ പാർട്ടിയുടെ അമരക്കാരനാകും. ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കാൻ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ജില്ലാ സെക്രട്ടറി ആയതിനാൽ ജോയി സിറ്റിംഗ് സീറ്റായ വർക്കലയിൽ മത്സരിക്കേണ്ടന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും എകെജി സെന്ററിൽ വിളിച്ചും ജോയിയോട് സംസ്‌ഥാന നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ജോയ് മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് നഷ്ടമാകുമെന്നാണ് ജില്ലാ നേതൃത്വം കരുതുന്നത്. ഇതിന് പിന്നാലെയാണ് യോഗം ചേർന്നത്.

സ്ഥാനാർഥി ചർച്ചകൾ സിപിഎം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ സ്ഥാനാർഥിപ്പട്ടിക ഈ ആഴ്ച ഉണ്ടാകും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎൽഎമാരെ വീണ്ടും രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. എന്നാൽ കെ.കെ.ശൈലജയും എ.എൻ.ഷംസീറും മൽസരിക്കുന്നതിൽ ആശയക്കുഴപ്പംമുണ്ട്. പിണറായി വിജയന് മത്സരിക്കാൻ പോളിറ്റ് ബ്യൂറോ അനുമതിയിട്ടുണ്ട്. രണ്ട് ടേം വ്യവസ്‌ഥയിൽ പോളിറ്റ് ബ്യൂറോ ഇളവ് നൽകി. എ.വിജയരാഘവന്റെ കാര്യത്തിൽ സംസ്‌ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!