ആലംകോട് ഗവ. എൽ.പി.എസിൽ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം

Attingal vartha_20260302_131857_0000

ആലംകോട് ഗവ. എൽ.പി.എസിൽ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 116 വർഷത്തെ പഴക്കമുള്ള ആലംകോട് ഗവ.എൽ.പി. സ്കൂളിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും. ഭൗതികമായ മാറ്റം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും പ്രതിഫലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം.എൽ.എ ഒ.എസ്. അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് എന്നിവർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!