ഞാറനീലി- മേലേ കോൺറോഡ് ഉദ്ഘാടനം ചെയ്തു.

Attingal vartha_20260303_213212_0000

പെരിങ്ങമ്മല പഞ്ചായത്തിലെ ട്രൈബൽ മേഖലയിൽപ്പെട്ട ഞാറ നീലി -മേലേകോൺ റോഡിൻ്റെ ഉദ്ഘാടനം രാജ്യസഭ എം.പി എ.എ റഹിം ഉദ്ഘാടനം ചെയ്തു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡി.രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.

ഡി.കെ മുരളി എം.എൽ എ മുഖ്യാതിഥിയായി.എം.പി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്.റോഡിൻ്റെ ബാക്കി ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് എസ്.റ്റി കോർപ്പസ് ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഡി.കെ മുരളി എം എൽ എ അറിയിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ആർ ഷൈജു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ഒബിന്ദു, ഗീതാകുമാരി, ജി മുകുന്ദൻ, ജോൺ കുട്ടി, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!