പോത്തൻകോട്: അനധികൃതമായി 16 കിലോ ചന്ദനത്തടി വീട്ടിൽ സൂക്ഷിച്ചയാൾ അറസ്റ്റിൽ. ചേങ്കോട്ടുകോണം പനയ്ക്കൽ അശോക് കുമാർ (40)ആണ് അറസ്റ്റിലായത്. വീട്ടിനുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് പോത്തൻകോട് പോലീസ് ചന്ദനത്തടികൾ കണ്ടെത്തിയത്. പോത്തൻകോട് എസ്.എച്ച്.ഒ. സുജിത്ത്, എസ്.ഐ. അജീഷ് വി.എസ്, കെ.രവീന്ദ്രൻ, എസ്.സി.പി.ഒ. ഷാജഹാൻ, സി.പി.ഒ.മാരായ അരുൺ ശശി, വി.എൻ.വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.