ആറ്റിങ്ങൽ നഗരസഭയിൽ കിഴങ്ങുവർഗ കൃഷി വികസന പദ്ധതിക്ക് തുടക്കം

Attingal vartha_20260309_223313_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ 2025–26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട കിഴങ്ങുവർഗ കൃഷി വികസന പദ്ധതിയുടെ ഭാഗമായി കിഴങ്ങുവർഗ കിറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ അങ്കണത്തിൽ വെച്ച് ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു.

ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ ഉൾപ്പെടുത്തിയ കൃഷിക്കിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. നഗരസഭാ പരിധിയിൽ കിഴങ്ങുവർഗ കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക ഉൽപാദനം വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പരിപാടിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!