
പാലോട് ഗവ എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു. ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
വാമനപുരം മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 98 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി എംഎൽഎ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ, വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ബി. അരുൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി. കോമളം, സ്കൂൾ ഹെഡ്മിസ്ട്രസ് ഷിഹാന എ.എസ് തുടങ്ങിയവർ പങ്കെടുത്തു.


